ചെന്നൈ: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ അല്‍പ്പം പുരോഗതിയുണ്ടെന്ന് മകന് എസ്.പി. ചരണ്‍. അപ്പ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ചരണ്‍ വ്യക്തമാക്കി.
എസ്.പി ബാലസുബ്രഹ്മണ്യത്തിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചരണ്‍ പറഞ്ഞു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രിയില്‍ മികച്ച ചികിത്സയും പരിചരണവുമാണ് അദ്ദേഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം ഉടന്‍ തന്നെ ആരോഗ്യവാനായി പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ എസ്.പി ചരണ്‍ ആരാധകരെ അറിയിച്ചു.
കോവിഡ് ബാധിച്ച് ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.
Discussion about this post