ലഖ്‌നൗ: ശ്രീരാമന്‍ എല്ലാവരുടേതുമാണ് ബിജെപിയുടേത് മാത്രമല്ലെന്ന് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ശ്രീരാമന്‍ തങ്ങളുടെ മാത്രമാണെന്നാണ് ബിജെപി കരുതുന്നതെന്നും എന്നാല്‍ ദൈവങ്ങള്‍ എല്ലാവരുടേതുമാണെന്നും അഖിലേഷ് വ്യക്തമാക്കി.
ശ്രീരാമനും ശ്രീകൃഷ്ണനും വിഷ്ണുവിന്റെ അവതാരങ്ങളായിരുന്നു. ‘നവരാത്രി ഉത്സവ വേളയില്‍ നാമെല്ലാവരും ദൈവങ്ങളുടെ അനുഗ്രഹം തേടുന്നുണ്ട്. ഇനി പറയൂ, ഈ ദൈവങ്ങളും ബിജെപിയുടേതാണോ? ‘- എന്നും അഖിലേഷ് യാദവ് ചോദിച്ചു.
ലഖിംപുരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെയും അഖിലേഷ് യാദവ് കടന്നാക്രമിച്ചു. ബിജെപി രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുക മാത്രമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ചിന്തിയില്ലെന്നും അഖിലേഷ് ആരോപിച്ചു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും ഉയര്‍ന്ന തോതിലാണെന്നും ലഖിംപുര്‍ സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് ബിജെപി ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നതെന്നും അഖിലേഷ് ആവര്‍ത്തിച്ച് ചോദിക്കുന്നു.
Discussion about this post