ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും മനഃപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി സഞ്ജയ് ദത്ത്

ന്യൂഡല്‍ഹി: ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും മനഃപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശിവശേന നേതാവ് സഞ്ജയ് റാവത്ത്. ലോകാരോഗ്യ സംഘടനയെപ്പറ്റിയുള്ള തന്റെ പരാമര്‍ശങ്ങള്‍ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഇത്തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയുടെ ഈ പരാമര്‍ശം. ഡോക്ടര്‍മാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമാണ് ചാനലിലൂടെ അദ്ദേഹം നടത്തിയത്.

ഡോക്ടര്‍മാരെയും ലോകാരോഗ്യ സംഘടയേയും മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ രാജ്യസഭ എംപി കൂടിയായ സഞ്ജയ് റാവത്തിനെതിരെ മഹാരാഷ്ട്ര ഐഎംഎ ഉപരാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി സഞ്ജയ് രംഗത്തെത്തിയത്.

സഞ്ജയ് ദത്തിന്റെ വാക്കുകള്‍;

ചിലര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ എന്റെ പ്രസ്താവനകളെ വളച്ചൊടിക്കുന്നു. ഞാന്‍ ആരെയും പരസ്യമായി അപമാനിച്ചിട്ടില്ല. പ്രത്യേകിച്ച് ഡോക്ടര്‍മാരെ. ഈ മഹാമാരിക്കാലത്ത് അവരോട് ആര്‍ക്കെങ്കിലും അങ്ങനെ പെരുമാറാന്‍ സാധിക്കുമോ?.

ഡോക്ടര്‍മാരും നഴ്സുമാരും തുടങ്ങി എല്ലാ ആരോഗ്യപ്രവര്‍ത്തകരും ഈ ഘട്ടത്തില്‍ ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവത്തതാണ്. ലോകാരോഗ്യ സംഘടനയെപ്പറ്റിയാണ് ഞാന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ലോകാരോഗ്യ സംഘടന കൃത്യമായ രീതിയില്‍ ഇടപ്പെട്ടിരുന്നെങ്കില്‍ ലോകത്താകമാനം കൊവിഡ് പടരില്ലായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്.

Exit mobile version