ന്യൂഡല്‍ഹി: അവസാനവര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസിയുടെ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാനാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. പരീക്ഷകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ രണ്ടും ഇടകലര്‍ത്തിയോ നടത്താന്‍ സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വൈസ് ചാന്‍സലര്‍മാരുമായുള്ള സംവാദത്തിനിടെയാണ് മന്ത്രി വിശദമാക്കിയത്.
അവസാനവര്‍ഷ ബിരുദ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജൂലായ് ആറിനാണ് യുജിസി പ്രസിദ്ധീകരിച്ചത്. സെപ്റ്റംബര്‍ അവസാനത്തോടെ പരീക്ഷകള്‍ നടത്തണമെന്നാണ് നിര്‍ദേശം. പരീക്ഷകള്‍ ഉപേക്ഷിക്കാനാവില്ലെന്ന് കമ്മീഷന് സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു. പുതിയ വിദ്യാഭ്യാസ നയം ആഗോളതലത്തില്‍ ഇന്ത്യയുടെ നേതൃസ്ഥാനം ശക്തിപ്പെടുത്തുമെന്ന് പൊഖ്രിയാല്‍ പറഞ്ഞു.
2035-ഓടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗോസ് എന്റോള്‍മെന്റ് റേഷ്യോ 50 ശതമാനം ഉയര്‍ത്തണമെന്നാണ് പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നത്. മൂന്നരക്കോടി വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഉള്ളതെന്നും മന്ത്രി പറയുന്നു.
Discussion about this post