ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 55079 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2702743 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 876 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 51797 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 673166 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1977780 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,493 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,04,358 ആയി ഉയര്‍ന്നു. 228 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 20,265 ആയി ഉയര്‍ന്നു.
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കര്‍ണാടകയില്‍ 6317 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 7071 പേര് രോഗമുക്തി നേടി. 115 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,283 ആണ്. ഇതില്‍ 80,643 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,48,562 പേര് രോഗമുക്തി നേടി. 4,062 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചു.
തമിഴ്നാട്ടില്‍ പുതുതായി 5890 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 120 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3,43,945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,886 പേരാണ് വൈറസ് ബാധമൂലം തമിഴ്നാട്ടില്‍ മരിച്ചത്. ആന്ധ്രാപ്രദേശില്‍ പുതുതായി 6,780 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,866 പേര് രോഗമുക്തി നേടി. 82 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,96,609 ആണ്.
Spike of 55,079 cases and 876 deaths reported in India, in the last 24 hours.
The #COVID19 tally in the country rises to 27,02,743 including 6,73,166 active cases, 19,77,780 discharged/migrated & 51,797 deaths: Ministry of Health and Family Welfare pic.twitter.com/Sxky8lb11G
— ANI (@ANI) August 18, 2020
Discussion about this post