മീ ടൂ; വിന്ദ നന്ദക്കെതിരെ അപകീര്‍ത്തി കേസ് നല്‍കി ഹിന്ദി സീരിയല്‍ താരം അലോക് നാഥ്

'കേവലം ബലാത്സംഗമായിരുന്നില്ല, എന്റെ വീട്ടില്‍ വെച്ച് ഇന്‍ഡസ്ട്രിയിലെ ഏറ്റവും മാന്യനായ വ്യക്തി എന്നറിയപ്പെടുന്ന ആള്‍ തന്നെ മൃഗതുല്യമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിന്ദ ഫേയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ന്യൂഡല്‍ഹി: തന്നെ 90 കളില്‍ ബോളിവുഡ്, ഹിന്ദി സീരിയല്‍ താരം അലോക് നാഥ് ഉപദ്രവിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തിരക്കഥാകൃത്തും നിര്‍മാതാവുമായ വിന്ദ നന്ദ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അലോക് നാഥ് വിന്ദ നന്ദക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്.

ഫേയ്‌സ്ബുക്കിലൂടെയാണ് മീടൂ ക്യംപെയിന്‍ ബോളിവുഡില്‍ കത്തി നില്‍ക്കുന്ന സമയത്ത് തനിക്കുണ്ടായ ദുരനുഭവം നന്ദ പങ്കുവെച്ചിരുന്നത്. ‘കേവലം ബലാത്സംഗമായിരുന്നില്ല, എന്റെ വീട്ടില്‍ വെച്ച് ഇന്‍ഡസ്ട്രിയിലെ ഏറ്റവും മാന്യനായ വ്യക്തി എന്നറിയപ്പെടുന്ന ആള്‍ തന്നെ മൃഗതുല്യമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിന്ദ ഫേയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

വിന്ദ നന്ദ 90കളില്‍ ജനകീയമായ ‘താര’ എന്ന ടെലിസീരിയലിന്റെ എഴുത്തുകാരിയും നിര്‍മാതാവുമായിരുന്നു. സംഭവത്തിന് ശേഷം അലോക് നാഥിന്‍െ സീരിയലില്‍ നിന്നും പുറത്താക്കിയാതായും പോസ്റ്റില്‍ വിന്ദ വ്യക്തമാക്കി. ബോളിവുഡ് താരം സന്ധ്യ മൃദുല്‍, ദീപിക അമിന്‍ എന്നിവരും അലോക് നാഥിനെതിരെ പീഡനാരോപണം ഉന്നയിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Exit mobile version