ഹൈദരാബാദ്: അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എ പിടിയില്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. അഞ്ജി ബാബു എന്ന് എന്നറിയപ്പെടുന്ന ജി രാമഞ്ജനേയുലുവാണ് സംസ്ഥാന എന്‍ഫോഴ്സ്മെന്റ് ബ്യൂറോയുടെ പിടിയിലായത്. മചിലിപട്ടണം നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ് അദ്ദേഹം.
എക്സൈസ് തീരുവ അടയ്ക്കാത്ത മദ്യത്തിന്റെ കെയ്സുകളാണ് ഇവരില്‍ പിടിച്ചെടുത്തത്. എംഎല്‍എയ്ക്കൊപ്പം മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 കെയ്സ് (തീരുവ അടയ്ക്കാത്ത) എന്ഡിപിഎല് മദ്യമാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു. ’40 മദ്യമാണ് പിടികൂടിയത്. ആറുലക്ഷം രൂപ വിലവരുന്നതാണ് മദ്യം. കൂട്ടത്തില്‍ മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാനയില്‍ നിന്നും ആന്ധ്രാ പ്രദേശിലേക്ക് കടത്തുകയായിരുന്നു.
ബിജെപി നേതാവടക്കം നാലുപേര്‍ക്കെതിരെയും നിയമ നടപടകള്‍ പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുകയാണെന്നും ആരിഫ് പറഞ്ഞു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സോമു വീര്‍രാജു അഞ്ജി ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
Discussion about this post