ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ബംഗാളില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എംഎല്‍എ കൂടിയാണ് ഇദ്ദേഹം.
കിഴക്കന്‍ മിഡ്നപൂരിലെ ഏഗ്ര മണ്ഡലത്തിലെ എംഎല്‍എ ആണ് സമരേഷ്. പശ്ചിമ ബംഗാളില്‍ കൊവിഡ് രോഗികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂവായിരത്തിലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൊത്തം 1.15 ലക്ഷം കൊവിഡ് രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Discussion about this post