ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തെ നയിക്കാന്‍ മുനവരിയില് നിന്ന് സാമൂഹ്യ പ്രവര്ത്തകന് ബിജെപിയില്‍ ചേര്‍ന്നു. ഷഹ്സാദ് അലിയാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.
ഡല്‍ഹി ബിജെപി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത, നേതാവ് ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. ബിജെപിക്കാന് തങ്ങളുടെ ശത്രുക്കളാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ഷഹീന്‍ബാഗ് സമരക്കാര്‍ക്കൊപ്പം തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, എല്ലാ മുസ്ലിം സഹോദരങ്ങളെയും വികസനത്തിന്റെ മുഖ്യധാരയില്‍ എത്തിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത പറഞ്ഞു. പൗരത്വം തെളിയിക്കേണ്ടി വരില്ലെന്ന് എല്ലാ മുസ്ലിം വിഭാഗക്കാരും മനസിലാക്കണമെന്ന് ബിജെപി നേതാവ് ശ്യാം ജാജു പറഞ്ഞു.
Discussion about this post