ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 63489 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2589682 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 944 പേരാണ്. ഇതോടെ മരണസംഖ്യ 49980 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 677444 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1862258 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 12614 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 584754 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 322 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 19749 ആയി ഉയര്‍ന്നു. നിലവില്‍ 156409 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8818 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 219926 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസില്‍ 3495 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. 114 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 81276 ആക്ടീവ് കേസുകളാണ് ഉള്ളത്.
Spike of 63,489 cases and 944 deaths reported in India, in the last 24 hours.
The #COVID19 tally in the country rises to 25,89,682 including 6,77,444 active cases, 18,62,258 discharged & 49,980 deaths: Ministry of Health and Family Welfare pic.twitter.com/55ZQrgdo0P
— ANI (@ANI) August 16, 2020
Discussion about this post