മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 12614 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 584754 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 322 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 19749 ആയി ഉയര്‍ന്നു. നിലവില്‍ 156409 ആക്ടീവ് കേസുകളാണ് ഉള്ളത്.
12,614 new #COVID19 cases, 6,844 recoveries & 322 deaths reported in Maharashtra today, taking the total number of cases in the state to 5,84,754 including 1,56,409 active cases, 4,08,286 cured cases and 19,749 deaths till date: Public Health Department, Maharashtra pic.twitter.com/BCb5uEd8Lp
— ANI (@ANI) August 15, 2020
അതേസമയം കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8818 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 219926 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസില്‍ 3495 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. 114 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 81276 ആക്ടീവ് കേസുകളാണ് ഉള്ളത്.
8818 new #COVID19 positive cases (including 3495 cases from Bengaluru Urban), 6629 discharges and 114 deaths reported in Karnataka today. Total number of cases now at 219926 including 81276 active cases, 134811 discharges and 114 deaths: State Health Department pic.twitter.com/VsQM67PasV
— ANI (@ANI) August 15, 2020
Discussion about this post