ചെന്നൈ: മുങ്ങിതാഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന യുവാക്കളെ രക്ഷിക്കാന്‍ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തിയ മൂന്ന് വനിതകളെ ആദരിച്ച് തമിഴ്നാട് സര്‍ക്കാര്‍. കല്പന ചൗള പുരസ്കാരം നല്‍കിയാണ് മൂവരെയും സര്‍ക്കാര്‍ ആദരിച്ചത്.
തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലായിരുന്നു സംഭവം. മുങ്ങിത്താഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ നാലു യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. അപ്പോഴാണ് സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നീ യുവതികള്‍ സ്ഥലത്തെത്തിയത്.
യുവാക്കളെ രക്ഷിക്കാന്‍ സ്ത്രീകള്‍ അവരുടെ സാരികള്‍ അഴിച്ച് കൂട്ടിക്കെട്ടിയ ശേഷം മുങ്ങിത്താഴുന്ന യുവാക്കള്‍ക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു. ഇതില്‍ പിടിച്ച് രണ്ടു യുവാക്കള്‍ കരയ്ക്കെത്തി. എന്നാല്‍ മറ്റ് രണ്ടു യുവാക്കള്‍ മുങ്ങിത്താഴുകയും ചെയ്തു. പിന്നാലെ എത്തിയ ഫയര്‍ഫേഴ്സ് സംഘം രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
Discussion about this post