ന്യൂഡല്‍ഹി: സുരക്ഷിതമെന്ന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടാല്‍ മാത്രം സ്കൂളുകള്‍ തുറന്ന് പ്രവര്ത്തിക്കുകയൊള്ളൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്.
രണ്ട് മാസം മുമ്പ് ആയിരുന്നതിനേക്കാള്‍ നിയന്ത്രണ വിധേയമാണ് ഡല്‍ഹിയിലെ കൊവിഡ് സാഹചര്യമെന്നും അദ്ദേഹം വിലയിരുത്തി. കേന്ദ്രസര്‍ക്കാര്‍, കൊവിഡ് പോരാളികള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ആരോഗ്യവും ആം ആദ്മി സര്‍ക്കാരിന് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആളുകളുമായി സംസാരിക്കുകയും സ്കൂളുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അവരെപ്പോലെ തന്നെ അവരുടെ കുട്ടികളെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധാലുക്കളാണെന്ന് അവര്‍ക്ക് ഉറപ്പ് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സ്കൂളുകള്‍ തുറക്കുകയുള്ളൂ.’ കെജരിവാള്‍ പറയുന്നു.
Discussion about this post