ന്യൂഡല്‍ഹി: 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ചൈന രംഗത്ത്. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സുന് വെയ്ഡോംഗാണ് ഔദ്യോഗികമായി ആശംസകള്‍ അറിയിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും ആശംസകള്‍ നേരുന്നതായി അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെയാണ് ആശംകള്‍ അറിയിച്ചത്.
മഹത്തായ ചരിത്രമുള്ള മഹത്തായ രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഇരുരാഷ്ട്രങ്ങള്‍ക്കും മേഖലയില്‍ സമാധാനം ഉറപ്പാക്കാനും വികസനമെത്തിക്കാനും സാധിക്കും ചൈനീസ് അംബാസിഡര്‍ കുറിച്ചു.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ ഘട്ടത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 59 ചൈനീസ് ആപ്പുകളും ഇന്ത്യ രാജ്യത്ത് നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൈന ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. ലഡാക്ക് അതിര്‍ത്തിയില്‍ പലയിടത്തും ഇപ്പോഴും ചൈനീസ് സാന്നിധ്യം തുടരുകയാണ്.
Congratulations to the Indian government & people on #IndependenceDay2020. Wish #China & #India, two great nations with ancient civilization prosper together in peace and develop with closer partnership.
— Sun Weidong (@China_Amb_India) August 15, 2020
Discussion about this post