ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപിച്ച കോവിഡിനെ തുരത്താന്‍ പ്രതിരോധ മരുന്നു എത്രയും വേഗം തയ്യാറാക്കുമെന്നും അതിനുള്ള കഠിന പരിശ്രമത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു.
വ്യക്തിഗത ആരോഗ്യ വിവര ശേഖരണം അടക്കമുള്ളവ പദ്ധതിയുടെ ഭാഗമാകും. ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകമാണ്. കോവിഡ് വാക്‌സിനായുള്ള പരീക്ഷണത്തിലാണെന്നും മൂന്ന് മരുന്നുകളുടെ പരീക്ഷണം തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്തെ ഓരോ പൗരനും കോവിഡ് വാക്‌സിന്‍ എത്തിക്കുമെന്നും മോഡി വാഗ്ദാനം ചെയ്തു. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചെന്നും ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നതെന്നും മോഡി പറഞ്ഞു.
130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോഡി വ്യക്തമാക്കി. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേയ്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണം. ഉത്പാദനരംഗം മാറണം. ലോകത്തിന് വേണ്ടി ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post