രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 65000ത്തിലധികം പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കാല്‍കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 65002 പേര്‍ക്കാണ്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 2526193 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 996 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 49036 ആയി ഉയര്‍ന്നു. ഇതുവരെ 1808937 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 668220 ആക്ടീവ് കേസുകളാണ് ഉള്ളത്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 12608 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 572734 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 364 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 19427 ആയി ഉയര്‍ന്നു.അതേസമയം കഴിഞ്ഞ ദിവസം 10484 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 401442 ആയി ഉയര്‍ന്നു. നിലവില്‍ 151555 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം മുംബൈയിലെ ധാരാവിയില്‍ കഴിഞ്ഞ ദിവസം ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2658 പേര്‍ക്കാണ് ധാരാവിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2312 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടു. 87 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍.

കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7908 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 211108 ആയി ഉയര്‍ന്നു. 104 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3717 ആയി.

Exit mobile version