ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും കൊവിഡില്‍ നിന്ന് മുക്തി നേടി. പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് ഇദ്ദേഹം വൈറസില്‍ നിന്ന് മുക്തി നേടിയത്. ഈ മാസം രണ്ടിനാണ് ഗവര്‍ണര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ഗവര്‍ണര്‍ വസതിയില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞത്. രാജ്ഭവനിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗവര്‍ണറെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post