ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി ആശുപത്രി വിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുറച്ചു ദിവസംകൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും അമിത് ഷാ വ്യക്തമാക്കി.
आज मेरी कोरोना टेस्ट रिपोर्ट नेगेटिव आई है।
मैं ईश्वर का धन्यवाद करता हूँ और इस समय जिन लोगों ने मेरे स्वास्थ्यलाभ के लिए शुभकामनाएं देकर मेरा और मेरे परिजनों को ढाढस बंधाया उन सभी का ह्रदय से आभार व्यक्त करता हूँ।
डॉक्टर्स की सलाह पर अभी कुछ और दिनों तक होम आइसोलेशन में रहूँगा।— Amit Shah (@AmitShah) August 14, 2020
ദൈവത്തിന് നന്ദി പറയുന്നുവെന്നും താന്‍ വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ്ചെയ്തു. ഒരാഴ്ചയോളം ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് അമിത് ഷാ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയത്. മാദാന്ത ഹോസ്പിറ്റലില്‍ തന്നെ ചികിത്സിച്ച എല്ലാ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും അമിത് ഷാ നന്ദി പറയുകയും ചെയ്തു.
Discussion about this post