കൊവിഡ് ബാധിച്ച എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

ചെന്നൈ: കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം. മെഡിക്കല്‍ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്റെ നില ഗുരുതരമെന്ന് അറിയിച്ചിരിക്കുന്നത്. വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ് പിബിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍ കഴിഞ്ഞ രാത്രിയോടെ ഐസിയുവിലേക്ക് മാറ്റിയെന്നും ഇപ്പോള്‍ അദ്ദേഹം വെന്റിലേറ്ററിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

Exit mobile version