റായ്പൂര്‍: രാമന്റെ അവകാശം ബിജെപിക്ക് മാത്രം വിട്ടുകൊടുക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. രാമന് ആരുടെയും സ്വകര്യ സ്വത്തല്ലെന്നും രാമന് മേല്‍ ആര്‍ക്കും പകര്‍പ്പവകാശം ഇല്ലെന്നും ഭൂപേഷ പറയുന്നു.
നിയമപരമായി നടക്കേണ്ട ഒരുകാര്യത്തിന്റെ അവകാശം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഭാഗല്‍ ആരോപിച്ചു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നേതാവിന്റെ പ്രതികരണം. ഇന്ന് ഇന്ത്യ ഭരിക്കുന്നത് മറ്റൊരു സര്‍ക്കാറായിരുന്നെങ്കിലും ആ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഈ ശിലാസ്ഥാപനം നടത്തുമായിരുന്നെന്നും ഭാഗല്‍ പറയുന്നു.
ബിജെപി ഇതിനോടകം തന്നെ രാമന്റെ പേരില്‍ ഒരുപാട് കോലാഹലം ഉണ്ടാക്കിക്കഴിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. രാമന് സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്നും സംസ്ക്കാരത്തിന്റെയും ടൂറിസത്തിന്റെയും വീക്ഷണകോണില്‍ നിന്ന് രാമനെ നോക്കിക്കാണേണ്ടതുണ്ടെന്നും ഭാഗല്‍ പറയുന്നു.
Discussion about this post