ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാന്‍ നല്കിയ ജേഡ് ഡോഡ് എന്ന യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ജേഡ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലൈസന്‍സില്‍ ഫോട്ടോയ്ക്ക് പകരം വെച്ചത് കസേരയുടെ ചിത്രമാണ്. ഈ അബദ്ധമാണ് യുവതി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അമേരിക്കയിലെ ടെന്നീസിലാണ് സംഭവം.
ലൈസന്‍സ് പുതുക്കാനുള്ള നടപടി ക്രമങ്ങള്‍ ഓണ്‍ലൈനായാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞ ലൈസന്‍സ് തപാലില്‍ ലഭിക്കുകയായിരുന്നു. അപ്പോഴാണ് ഫോട്ടോയുടെ സ്ഥാനത്ത് ഒഴിഞ്ഞ കസേര കിടക്കുന്ന ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ജേഡ് ഡോഡ് മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ചെങ്കിലും അധികൃതര്‍ യുവതിയുടെ വാക്ക് മുഖവിലക്കെടുത്തില്ലെന്നും പരാതിയുണ്ട്.
പിന്നീട് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥ പരാതി സ്വീകരിക്കുകയും സംഭവിച്ച് പിഴവ് പരിശോധിക്കുകയുമായിരുന്നു. പിഴവ് തിരിച്ചറിഞ്ഞതോടെ ഇത് തന്റെ മാനേജരുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്കിയതായ ജേഡ് ഡോഡ് അറിയിച്ചു.
Discussion about this post