ന്യൂഡൽഹി: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ തിരിച്ചടി. പാരിസ്ഥിതികാഘാത പഠന വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ ഇറക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ വിജ്ഞാപനം ഇറക്കൂ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. വിജ്ഞാപനത്തിൽ കൂടുതൽ പൊതുജനാഭിപ്രായം തേടണമെന്നും സുപ്രീംകോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനം പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കണമെന്ന കോടതി നിർദ്ദേശം പാലിക്കാത്തതിനെ തുടർന്ന് കേന്ദ്രസർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.