ലക്നൗ: രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഓഗസ്ത് അഞ്ചിന് നടന്ന രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ഇദ്ദേഹവും വേദിയില്‍ ഉണ്ടായിരുന്നു.
മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടുതല്‍ വിവരങ്ങള്‍ തേടി. മഥുര ജില്ലാ മജിസ്ട്രേറ്റിനോടും മേദാന്ത ആശുപത്രിയുടെ ഡോ. ട്രിഹാനോടും അദ്ദേഹം സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
CM has taken details of the health status on Mahant Nitya Gopaldas (in file pic) who has tested COVID19 positive. He has spoken to DM Mathura and to Dr Trehan of Medanta and requested for immediate medical attention for him at the hospital: Chief Ministers' Office pic.twitter.com/w3T8LN9Afz
— ANI UP (@ANINewsUP) August 13, 2020
Discussion about this post