ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 66999 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2396638 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 942 പേരാണ്. ഇതോടെ മരണസംഖ്യ 47033 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 653622 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1695982 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5871 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3,14,520 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 119 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5278 ആയി ഉയര്‍ന്നു.
കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7883 പേര്‍ക്കാണ്. ഇതില്‍ 2802 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളുരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,96,494 ആയി ഉയര്‍ന്നു. 113 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3510 ആയി.
ആന്ധ്രയില്‍ പുതുതായി 9597 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2,54,146 ആയി ഉയര്‍ന്നു. 93 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2,296 ആയി. ഇതുവരെ 1,61,425 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 90,425 പേരാണ് ചികിത്സയിലുളളത്.
Spike of 66,999 cases and 942 deaths reported in India, in the last 24 hours.
The #COVID19 tally rises to 23,96,638 including 6,53,622 active cases, 16,95,982 discharged & 47,033 deaths: Ministry of Health pic.twitter.com/pZqVRf5uJR
— ANI (@ANI) August 13, 2020
Discussion about this post