അയോധ്യ: അയോധ്യയിൽ സുപ്രീംകോടതി അനുവദിച്ച പ്രകാരം മസ്ജിദ് നിർമ്മാണത്തിന് സംഭാവനകൾ തേടി സുന്നി വഖഫ് ബോർഡ് നേതൃത്വം നൽകുന്ന ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. ഇതിനായി രണ്ട് ബാങ്ക് അക്കൗണ്ടുകൾ തുറന്നു. ഓൺലൈനായി സംഭാവന സ്വീകരിക്കാനായി വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.
രണ്ട് സ്വകാര്യ മേഖല ബാങ്കുകളിലായാണ് ട്രസ്റ്റ് അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം വഖഫ് ബോർഡിന് അയോധ്യയിലെ ദന്നിപൂരിൽ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിൽ മസ്ജിദിനൊപ്പം ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും നിർമ്മിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അതർ ഹുസൈൻ പറഞ്ഞു. അമുസ്ലിം ആയവരെയും സംഭാവനകൾ അയക്കുന്നതിന് സ്വാഗതം ചെയ്യുകയാണ്. മസ്ജിദും മറ്റ് പൊതുസ്ഥാപനങ്ങളും നിർമ്മിക്കുന്നതിന് സംഭാവന നൽകാൻ തയ്യാറാണെന്ന് അറിയിച്ച് നിരവധി ഫോൺ കോളുകളാണ് ലഭിക്കുന്നതെന്നും അതർ ഹുസൈൻ പറഞ്ഞു.
സംഭാവനകൾ സ്വീകരിക്കുന്നതിനും കണക്കുകൾ സൂക്ഷിക്കുന്നതിനും വേണ്ടി ഒരു ഫിനാൻഷ്യൽ ഓഫീസറെയും നിയമിച്ചിട്ടുണ്ട്.
Discussion about this post