‘സഞ്ജയ് ദത്ത് നിങ്ങള്‍ ഒരു പോരാളിയാണ്, എത്രയും വേഗം രോഗമുക്തനായി എത്താന്‍ പ്രാര്‍ത്ഥനകളും ആശംസകളും’; യുവരാജ് സിംഗ്

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ച ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇപ്പോഴിതാ സഞ്ജയ് ദത്ത് എത്രയും വേഗം രോഗമുക്തി നേടി തിരികെ വരാന്‍ ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗ്.

‘സഞ്ജയ് ദത്ത് നിങ്ങള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു. ഇപ്പോഴുണ്ടാകുന്ന ഈ വേദന എനിക്ക് മനസിലാകും പക്ഷേ നിങ്ങള്‍ കരുത്തനാണ്. ഈ ഘട്ടവും മറികടക്കും. നിങ്ങള്‍ എത്രയും പെട്ടെന്ന് രോഗമുക്തനായി തിരികെ എത്താന്‍ എന്റെ എല്ലാവിധ പ്രാര്‍ത്ഥനകളും ആശംസകളും’ എന്നാണ് യുവി ട്വിറ്ററില്‍ കുറിച്ചത്. ശ്വാസകോശാര്‍ബുദം ബാധിച്ചിട്ടുള്ള യുവരാജ് അതിനോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തി കൂടിയാണ്.

കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. കാന്‍സര്‍ നാലാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ചികിത്സയിക്കായി താരം ഉടന്‍ തന്നെ യുഎസിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കുവേണ്ടി താന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ദത്തും ട്വീറ്റ് ചെയ്തിട്ടുണ്ട്. കുടുംബവും സുഹൃത്തുക്കളുമടക്കം തനിക്കൊപ്പമുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആ ട്വീറ്റില്‍ അദ്ദേഹം കുറിച്ചിരുന്നു.

Exit mobile version