ന്യൂഡല്‍ഹി; ‘നിങ്ങള്‍ക്ക് വേണ്ടത് ജയിലോ ജാമ്യമോ? ഇന്ന് ശ്രീകൃഷ്ണന് ജയിലില്‍ ജനിച്ച ദിവസമാണ്’ നര്‍മ്മത്തില്‍ പൊതിഞ്ഞ ചോദ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ധര്‍മ്മേന്ദ്ര വാല്‍വിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസിന്റെ ചോദ്യം.
ശ്രീകൃഷ്ണ ജന്മാഷ്ടമി ദിവസത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജസ്റ്റിസിന്റെ പരാമര്‍ശം. ‘നിങ്ങള്‍ക്ക് വേണ്ടത് ജയിലോ ജാമ്യമോ? ഇന്ന് ശ്രീകൃഷ്ണന് ജയിലില്‍ ജനിച്ച ദിവസമാണ്. നിങ്ങള്‍ക്ക് ഇന്ന് ജയിലില്‍ നിന്ന് പോകണോ?’- ചീഫ് ജസ്റ്റിസ് തമാശരൂപേണ ചോദിച്ചതായി അഭിഭാഷകനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1994 ല്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധര്‍മേന്ദ്ര വാല്‍വിക്ക് എതിരായ കേസ്. വിചാരണക്കോടതി ഇയാളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post