മുംബൈ: മാസങ്ങള്‍ക്ക് മുന്‍പ് ഉള്ളി കരയിച്ചത് ഉപഭോക്താക്കളെയാണ്. കിലോയ്ക്ക് 200 രൂപവരെ എത്തിയ ഉള്ളി തീര്‍ത്ത ദുരിതം ചെറുതായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദുരിതം ഇപ്പോള്‍ കര്‍ഷകര്‍ക്കാണ്. വന്‍ ഇടിവാണ് മുംബൈയിലെ മൊത്ത വിപണയില്‍ സംഭവിച്ചിരിക്കുന്നത്. 200 രൂപയുണ്ടായിരുന്ന ഉള്ളിക്ക് കിലോ ഒരു രൂപ വരെ എത്തി നില്‍ക്കുകയാണ്.
വലിപ്പം കുറഞ്ഞ ഉള്ളിയുടെ വിലയാണ് ഒരു രൂപയില്‍ എത്തിയത്. ഗുണനിലവാരം കൂടിയ ഉള്ളിക്ക് അഞ്ച് മുതല്‍ 10 രൂപവരെയാണ് വില. അതേസമയം, ചില്ലറ വിപണിയില്‍ ഉള്ളി വിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്. 20 മുതല്‍ 30 രൂപവരെയാണ് ചില്ലറ വിപണിയിലെ വില.
ഇതോടെ കര്‍ഷകര്‍ ദുരിതത്തിലാണ്. സീസണിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വിപണനമെന്ന് വ്യാപാരികള്‍ പറഞ്ഞു. മഴക്കാലമായതിനാല്‍ ഉള്ളി നശിക്കുമെന്ന ഭീതിയിലാണ് കുറഞ്ഞ വിലക്ക് വിറ്റൊഴിവാക്കുന്നതെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.
Discussion about this post