ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനിച്ച് സിഐഎസ്എഫ്. ഹിന്ദി അറിയാത്തതിന്റെ പേരില്‍ താന്‍ വിമാനത്താവളത്തില്‍ അപമാനിതയായെന്ന ഡിഎംകെ എംപി കനിമൊഴിയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി.
ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന് ഇന്ത്യക്കാരിയല്ലേയെന്ന് ചോദിച്ചുവെന്നാണ് കനിമൊഴിയുടെ ആരോപണം. കനിമൊഴിയുടെ പരാതിയില്‍ സിഐ എസ് എഫ് അന്വേഷണം തുടരുകയാണ്.
‘എനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഇന്ന് എന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന് ഇന്ത്യനാണോ എന്ന് ചോദിച്ചു. എപ്പോള്‍ മുതലാണ് ഇന്ത്യന്‍ എന്ന് പറയുന്നത് ഹിന്ദി അറിയുന്നവന് തുല്യമായി മാറിയതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’എന്നാണ് ഹിന്ദി ഇംപോസിഷന്‍ എന്ന ഹാഷ്ടാഗില് കനിമൊഴി ട്വീറ്റ് ചെയ്തത്.
Today at the airport a CISF officer asked me if “I am an Indian” when I asked her to speak to me in tamil or English as I did not know Hindi. I would like to know from when being indian is equal to knowing Hindi.#hindiimposition
— Kanimozhi (கனிமொழி) (@KanimozhiDMK) August 9, 2020
Discussion about this post