ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 60963 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2329639 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 834 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 46091 ആയി ഉയര്‍ന്നു. നിലവില്‍ 643948 ആക്ടീവ് കേസുകളാണ് ഉള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11088 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 535601 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 18306 പേരുടെ ജീവനാണ് നഷ്ടമായത്.
അതേസമയംതമിഴ്നാട്ടില് പുതുതായി 5834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 308649 ആയി ഉയര്‍ന്നു. നിലവില്‍ 52810 ആക്ടീവ് കേസുകളാണ് ഉള്ളത്. വൈറസ് ബാധമൂലം ഇതുവരെ 5159 പേരാണ് മരിച്ചത്.
Single-day spike of 60,963 cases and 834 deaths reported in India, in the last 24 hours.
The #COVID19 tally rises to 23,29,639 including 643948 active cases, 1639600 cured/discharged/migrated & 46091 deaths: Ministry of Health pic.twitter.com/9GaPqxRm54
— ANI (@ANI) August 12, 2020
Discussion about this post