ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. ഹിന്ദു കുടുംബങ്ങളിലെ സ്വത്തിൽ മകനെ പോലെ മകൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പിന്തുടർച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. 2005 സെപ്റ്റംബറിൽ നിയമം നിലവിൽ വന്ന കാലം മുതൽ തന്നെ സ്വത്തിൽ അവകാശം നൽകുന്നതാണ് നിയമഭേദഗതി.
മകൾ ജീവിതകാലം മുഴുവൻ സ്നേഹനിധിയായ മകളായി തുടരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര നിരീക്ഷിച്ചു. 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു.
ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകിയിരുന്നു. സുപ്രീംകോടതി ഈ നിയമ ഭേദഗതി അംഗീകരിച്ചു. നിയമത്തിന് മുൻകാല പ്രാബല്യം നൽകിയിരിക്കുകയാണ് സുപ്രീംകോടതി.
Discussion about this post