ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 53601 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2268676 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 871 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 45257 ആയി ഉയര്‍ന്നു. നിലവില്‍ 639929 ആക്ടീവ് കേസുകളാണ് ഉള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9181 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 524513 ആയി ഉയര്‍ന്നു. 293 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 18050 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ പുതുതായി 5914 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 302815 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 114 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 5041 ആയി ഉയര്‍ന്നു. നിലവില്‍ 244675 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4267 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 182354 ആയി ഉയര്‍ന്നു. 114 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്.
Single-day spike of 53,601 cases and 871 deaths reported in India, in the last 24 hours.
The #COVID19 tally rises to 22,68,676 including 6,39,929 active cases, 15,83,490 cured/discharged/migrated & 45,257 deaths: Ministry of Health pic.twitter.com/cFngz89iaN
— ANI (@ANI) August 11, 2020
Discussion about this post