ഗൂണ്ടൂര്‍: യുടൂബിലെ രുചി വൈവിധ്യങ്ങളുടെ മുത്തശ്ശി മസ്താനമ്മ ഇനി ഓര്‍മ്മ.
107ാം വയസിലാണ് അന്ത്യം. യുട്യൂബില്‍ ഹിറ്റ് മേക്കറാണ് ആന്ധ്രാക്കാരിയായ മസ്താനമ്മ. സ്വന്തം പാചകവിധികള്‍ യുട്യൂബിലവതരിപ്പിച്ചാണ് മസ്താനമ്മ താരമായത്. മസ്താനമ്മ 2,48,000 ത്തോളം വരുന്ന സബ്സക്രൈബേഴ്സുമായി യൂട്യൂബില്‍ വര്‍ഷങ്ങളായി അരങ്ങ് തകര്‍ക്കുകയായിരുന്നു.
പാചകം ഹരമായ മസ്താനമ്മ കണ്‍ട്രി ഫുഡ്‌സ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് തന്റെ പ്രിയരുചികള്‍ ലോകത്തിനു മുന്നിലേക്കെത്തിക്കുന്നത്. 2016 ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വേണ്ടി വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് മുത്തശ്ശി താരമാകുന്നത്. 75 ലക്ഷത്തിലധികം ആള്‍ക്കാരാണ് ആ വിഡിയോ കണ്ടത്.
പിന്നീട് മുത്തശ്ശിയുടെ പാചകത്തിന്റെ പല വിഡിയോകളും യുട്യൂബില്‍ വന്നു. ഇവയെല്ലാം ഒന്നിനൊന്നു വൈറലാവുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് കണ്‍ട്രി ഫുഡ് എന്ന യുട്യൂബ് ചാനല്‍ നേടിയത്. മുട്ടദോശ, ഫിഷ് ഫ്രൈ, ബാംബൂ ചിക്കന്‍ ഇങ്ങനെ മസ്താനമ്മ അവതരിപ്പിക്കുന്ന വിഭവങ്ങളുടെ എണ്ണം നീളും. തനതു പ്രാദേശിക വിഭവങ്ങളുമുണ്ട് ഈ പട്ടികയില്‍. ഏകദേശം 43 ദശലക്ഷം പ്രേക്ഷകരുണ്ട് കണ്‍ട്രി ഫുഡ്‌സിന്.