ശ്രീനഗര്‍: സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയത്തിലേയ്ക്ക് എത്തിയ ഷാ ഫൈസല്‍ രാഷ്ട്രീയം വിട്ടു. ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ (ജെകെപിഎം) അധ്യക്ഷ സ്ഥാനം രാജിവെച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്നും സംഘടനയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഷാ ഫൈസല്‍ ആവശ്യപ്പെട്ട് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്ക് തന്നെ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം ഇക്കാര്യത്തില്‍ അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമനായിരുന്നു 37-കാരനായ ഷാ ഫൈസല്‍. കാശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍, മുസ്ലിംകളോടുള്ള വിവേചനം തുടങ്ങിയവയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് 2019-ല്‍ അദ്ദേഹം സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചത്.
Discussion about this post