ന്യൂഡല്‍ഹി: സ്‌കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന ഉത്തരവുമായി ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ). സ്‌കൂള്‍ കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് നടപടി കൈകൊണ്ടിരിക്കുന്നത്. സ്‌കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ 2015-ല്‍ ഡല്‍ഹി ഹൈക്കോടതി എഫ്എസ്എസ്എഐയോട് നിര്‍ദേശിച്ചിരുന്നു.
സ്‌കൂളുകളില്‍ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ അധികൃതര്‍ അറിയിച്ചു. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് ‘ജങ്ക് ഫുഡ്’ എന്നാണ് അറിയപ്പെടുന്നത്.
Discussion about this post