മുംബൈ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്കാരം ഓഗസ്റ്റ് 11 നടത്തും. മുംബൈയിലെ ചാന്ദീവാലിയിലാണ് സംസ്കാരം നടത്തുക. മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
സാത്തേയുടെ ഭാര്യ സുഷമയും ഒരു മകനും വിമാനത്താവളത്തില്‍ നിന്നും ബാബ ആശുപത്രിയിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. സാത്തേയുടെ മറ്റൊരു മകന് തിങ്കളാഴ്ചയോടെ അമേരിക്കയില്‍ നിന്നും മുംബൈയിലെത്തും. തുടര്‍ന്നാണ് സംസ്കാര ചടങ്ങുകള്‍ നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈ വിമാനത്താവളത്തിലും കൊച്ചിയിലും എയര്‍ ഇന്ത്യയുടെ പൈലറ്റുമാരും ജീവനക്കാരും സാത്തേയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.
Discussion about this post