ബെംഗളൂരു: കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
മന്ത്രി ഇപ്പോള്‍ ബംഗളുരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗമുക്തി നേടി ഉടന്‍ കര്‍മനിരതനാകാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
യെദ്യൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ആറാമത്തെയാളാണ് ശ്രീരാമലു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post