ആഗ്ര: മകനെ ജനലില്‍ തലകീഴായി കെട്ടിയിട്ട് കയറുകൊണ്ട് പൊതിരെ തല്ലിയ പിതാവ് അറസ്റ്റില്‍. കുട്ടിയെ അടിക്കുന്ന വീഡിയോ സോഷ്യല്‍മീഡയയില്‍ നിറഞ്ഞതിനു പിന്നാലെയാണ് പിതാവ് അറസ്റ്റിലായത്. ആഗ്ര വെസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഒരാള്‍ കുട്ടിയെ ജനലില്‍ തലകീഴായി കെട്ടിയിട്ട് കയറുകൊണ്ട് മര്‍ദിക്കുന്നതായിരുന്നു ദൃശ്യം. അവനൊരു കുട്ടിയാണെന്നും വെറുതെവിടണമെന്നും കണ്ടുനിന്നവര്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് അടി തുടരുകയാണ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസും അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കുട്ടിയെ മര്‍ദിച്ച പിതാവിനെ പിടികൂടുകയായിരുന്നു.
കുട്ടി എന്തോ തെറ്റ് ചെയ്തെന്ന് പറഞ്ഞാണ് മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തിന് മൂന്ന് ദിവസം മുമ്പ് പ്രതി ഭാര്യയുമായും വഴക്കിട്ടിരുന്നു. മൂന്ന് കുട്ടികളുള്ള ദമ്പതിമാരുടെ മൂത്ത മകനാണ് കഴിഞ്ഞദിവസം മര്‍ദ്ദനമേറ്റത്. സംഭവസമയം പ്രതി മദ്യപിച്ചിരുന്നുവെന്നാണ് വിവരമെന്നും എന്നാല്‍ ഇക്കാര്യം പ്രതി സമ്മതിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Discussion about this post