ചെന്നൈ: എന്നുമുതലാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ ആയതെന്ന ചോദ്യവുമായി എംപി കനിമൊഴി. ട്വിറ്ററിലാണ് ചോദ്യമുയര്‍ത്തി എംപി രംഗത്തെത്തിയത്. വിമാനത്താവളത്തില്‍ വച്ച് മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ അനുഭവം പങ്കുവെച്ചാണ് എംപിയുടെ ചോദ്യം.
ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും വിമാനത്താവളത്തിലെ സിഐഎസ്എഫ് ജീവനക്കാരിയോട് ആവശ്യപ്പെട്ട കനിമൊഴിക്ക് തിരികെ ലഭിച്ച ചോദ്യം ‘ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ’ എന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംപി ചോദ്യവുമായി രംഗത്തെത്തിയത്.
അതേസമയം, കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റര്‍. #hindiimpositiont എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ പേരുമാറ്റത്തെ വിമര്‍ശിച്ചും ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഓര്‍മ്മിപ്പിച്ചും നിരവധി പേരാണ് ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Today at the airport a CISF officer asked me if “I am an Indian” when I asked her to speak to me in tamil or English as I did not know Hindi. I would like to know from when being indian is equal to knowing Hindi.#hindiimposition
— Kanimozhi (கனிமொழி) (@KanimozhiDMK) August 9, 2020