ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് അറിയിച്ച് പങ്കുവെച്ച ട്വീറ്റ് ബിജെപി എംപി മനോജ് തിവാരി മുക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പുതിയ കൊവിഡ് 19 ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തിവാരി ട്വീറ്റ് നീക്കം ചെയ്തത്.
Home Minister Amit Shah tests negative for #COVID19, announces BJP MP Manoj Tiwari in a tweet. pic.twitter.com/4RYqe3GgmN
— ANI (@ANI) August 9, 2020
അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണവുമായി ആഭ്യന്തര മന്ത്രാലയം വിശദീകരണം നല്‍കിയത്.
Discussion about this post