ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 22 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 64399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2153011 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 861 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 43379 ആയി ഉയര്‍ന്നു. നിലവില്‍ 628747 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1480885 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ ദിവസം പുതുതായി 12822 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 503084 ആയി ഉയര്‍ന്നു. നിലവില്‍ 1,47,048 പേരാണ് ചികിത്സയിലുള്ളത്. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 275 പേരാണ് മരിച്ചത്.
അതേസമയം തമിഴ്നാട്ടില്‍ പുതിയതായി 5883 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2,90,907 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 118 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4808 ആയി ഉയര്‍ന്നു. നിലവില്‍ 53,481 പേരാണ് ചികിത്സയിലുള്ളത്. ചെന്നൈയില്‍ മാത്രം 108,124 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ പുതുതായി 10,080 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2,17,040 ആയി. 85486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1939 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Single-day spike of 64,399 cases and 861 deaths reported in India, in the last 24 hours.
The #COVID19 tally rises to 21,53,011 including 6,28,747 active cases, 14,80,885 cured/discharged/migrated & 43,379 deaths: Ministry of Health pic.twitter.com/FGm4qSg63m
— ANI (@ANI) August 9, 2020
Discussion about this post