ന്യൂഡല്‍ഹി: പപ്പടത്തിന് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് വാദിച്ച കേന്ദ്രമന്ത്രി അര്ജുന് റാം മേഖ്വാളിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച മേഖ്വാളിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
‘ഭാഭിജി കി പപ്പഡ്’ എന്ന ബ്രാന്‍ഡിലുള്ള പപ്പടം കൊവിഡിനെയും മറ്റും ചെറുക്കാനുള്ള പ്രതിരോധശേഷി നല്‍കുമെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. ഈ വിചിത്രവാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post