ന്യൂഡല്‍ഹി: മഴ മൂലം വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് കരിപ്പൂര്‍ വിമാനപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. അതേസമയം അപകടത്തില്‍ പെട്ട വിമാനത്തിന് തീ പിടിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ എന്നും മന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രവ്യോമയാന മന്ത്രി ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.
കേരളത്തെ ഞെട്ടിച്ച ഈ വിമാനാപകടത്തെ ഏറെ ഗൗരവത്തോടെ തന്നെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണുന്ന്. അതുകൊണ്ട് തന്നെയാണ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ റിപ്പോര്‍ട്ടിന് പോലും കാത്ത് നില്‍ക്കാതെ കേന്ദ്ര വ്യോമയാന മന്ത്രി നേരിട്ട് വിമാനത്താവളം സന്ദര്‍ശിക്കാന്‍ എത്തുന്നത്.
കരിപ്പൂരില്‍ ഡിജിസിഎ, എയര്‍ പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘങ്ങള്‍ കരിപ്പൂരിലെത്തിയിട്ടുണ്ട്. ഇരു ഏജന്‍സികളുടെയും വിദഗ്ധര്‍ അപകടസ്ഥലത്തെത്തി പരിശോധന നടത്തുകയാണ് ഇപ്പോള്‍.
Under the Vande Bharat Mission, the flight was coming from Dubai carrying 190 passengers. Pilot must have tried to bring the flight to the end of tabletop airport's runway where it skidded due to slippery conditions owing to monsoon: Hardeep Puri, Civil Aviation Minister #Kerala pic.twitter.com/T5ULxWwMCC
— ANI (@ANI) August 8, 2020
Discussion about this post