ന്യൂഡല്‍ഹി: എംജെ അക്ബറിനെതിരെ വീണ്ടും ലൈംഗിക ആരോപണം.വിദേശകാര്യ സഹമന്ത്രിയായ അക്ബറിനെതിരെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയാണ് ഇപ്പോള്‍ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അമേരിക്കന്‍ ചാനലായ സിഎന്‍എന്റെ റിപ്പോര്‍ട്ടറായ മജ്‌ലി ഡേ പൈ ക്യാമ്പാണ് മീടൂവിന്റെ ഭാഗമായി ഇത്തവണ ആരോപണവുമായി വന്നിരിക്കുന്നത്. 2007ല്‍ ഏഷ്യന്‍ ഏജില്‍ ഇന്റെണ്‍ഷിപ്പ് ചെയ്യുമ്പോഴാണ് അവര്‍ക്ക് ദുരനുഭവമുണ്ടായതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
I extended my hand to him in gratitude, he shoved his 55-yr-old tongue down my 18-yr-old throat. https://t.co/WLTyMndJYd
— Majlie de Puy Kamp (@MajliedePuyKamp) October 12, 2018
അവസാന ദിനം നന്ദി പറയാന്‍ ചെന്നപ്പോഴാണ് മര്യാദ വിട്ട് പെരുമാറ്റമുണ്ടായതെന്ന് ക്യാമ്പ് പറയുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ ക്യാമ്പിനെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് അവര്‍ ട്വിറ്ററില് കുറിച്ചു.
മീടൂ ക്യാപെയ്‌ന്റെ ഭാഗമായി അക്ബറിനെതിരെ പന്ത്രണ്ട് പേരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
Discussion about this post