ഭോപ്പാല്‍: രണ്ടു മാസം സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന നിബന്ധന മുന്നോട്ട് വെച്ച് ജാമ്യം നല്കി മധ്യപ്രദേശ് ഹൈക്കോടതി. അഗ്രികള്‍ച്ചറല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ 18-കാരനാണ് വിചിത്ര നിബന്ധനയില്‍ ജാമ്യം നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 323, 294, 506, 327, 329 എന്നീ വകുപ്പുകളാണ് വിദ്യാര്‍ത്ഥിക്കെതിരെ ചുമത്തിയിരുന്നത്. ജാമ്യാപേക്ഷ കേട്ട കോടതി രണ്ടു മാസം പ്രതി സമൂഹ മാധ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വ്യവസ്ഥ വെയ്ക്കുകയായിരുന്നു. ‘അപേക്ഷകന് വാട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പ് മറ്റു സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍നിന്ന് സ്വയം പിന്‍വാങ്ങണം. വരുന്ന രണ്ടു മാസത്തേക്ക് ഒരു സാമൂഹിക മാധ്യമങ്ങളിലും അപേക്ഷകന്റെ സാന്നിധ്യമുണ്ടായിരിക്കരുത്.’ കോടതി വ്യക്തമാക്കി.
ഇതിനു പുറമെ, കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ജാമ്യം നല്‍കിയത് പിന്‍വലിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഡിജിറ്റല്‍ മേഖലയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. കൈയേറ്റശ്രമത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി അറസ്റ്റിലായത്.
Discussion about this post