ശ്രീനഗർ: ജമ്മുകാശ്മീരിൽ ഒരു വർഷമായി തുടരുന്ന ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ സുപ്രീംകോടതി ഇടപെടൽ. കാശ്മീരിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരും ജമ്മുകാശ്മീർ ഭരണകൂടവും ശ്രമിക്കണമെന്നും കോടതി പറഞ്ഞു. 370ാം അനുഛേദം റദ്ദാക്കിയതിനെ തുടർന്ന് ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങൾ ഒരു വർഷമായി തുടരുകയാണ്.
2ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.
Discussion about this post