ബംഗളൂരു: കോവിഡിന് ആയുര്‍വ്വേദത്തില്‍ മരുന്നു കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ബംഗളൂരു ആസ്ഥാനമായുള്ള പരബ്രഹ്മ ആയുര്‍വേദിക് റിസര്‍ച്ച് സെന്റര്‍. 500ലേറെ രോഗികള്‍ക്ക് നല്കി 2 ദിവസം കൊണ്ട് ടെസ്റ്റ് നെഗറ്റീവാക്കി റിസള്‍ട്ട് ഗവേഷണ കേന്ദ്രം പുറത്ത് വിട്ടു.
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനായി ഇമ്യൂണിറ്റി ഫുഡ് സപ്ലിമെന്റും കഷായവുമാണ് ഉപയോഗിക്കുന്നത്. ഇതിനകം 13000ത്തോളം രോഗികളില്‍ പരബ്രഹ്മ റിസര്‍ച്ച് സെന്റര്‍ ആയുര്‍വേദ മരുന്ന് ഉപയോഗിച്ചു എങ്കിലും രോഗികളുടെ ടെസ്റ്റ് റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വിടുന്നത്.
പരബ്രഹ്മയുടെ ആയുര്‍വേദ ആശുപത്രിയില്‍ മാത്രം അല്ല മരുന്ന് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഇന്ത്യയിലെ നിരവധി ഭാഗത്ത് മെഡിക്കല്‍ കേളേജുകളില്‍ അടക്കം ഡോക്ടര്‍മാര്‍ പരബ്രഹ്മയുടെ ഔഷധം രോഗികള്‍ക്ക് നല്കി ടെസ്റ്റ് റിസള്‍ട്ട് 2 ദിവസം കൊണ്ട് നെഗറ്റീവ് ആയത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഗവേഷണ കേന്ദ്രം അവകാശപ്പെടുന്നു.
ഇതുവരെ പാര്‍ശ്വ ഫലങ്ങള്‍ ഒന്നും ഇല്ലാത്ത ഈ ആയൂര്‍വേദ മരുന്നിനോട് കേന്ദ്ര ആരോഗ്യ വകുപ്പും പ്രധാനമന്ത്രിയും ഉടന്‍ പ്രതികരിക്കണമെന്നും മരുന്നിനു കഴിവില്ലാ എങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ പരിശോധനയിലൂടെയും ക്ളിനിക്കല്‍ ടെസ്റ്റിലൂടെയും പറയണമെന്നും ഗവേഷണ കേന്ദ്രം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയും ഈ കാര്യത്തില്‍ മൗനം വെടിയണം, ഇന്ത്യന്‍ പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇന്ത്യന്‍ ആയുര്‍വേദം കോവിഡിനു മരുന്ന് കണ്ടെത്തി വിജയിച്ചിട്ടും നീശബ്ദത പാലിക്കുന്നത് എന്നും ഗവേഷണ കേന്ദ്രം ചോദിക്കുന്നു.
കോവിഡിനെ തടയാന്‍ മരുന്ന് ഫലപ്രദമാണെന്നും പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടേല്‍ മാത്രമേ രാജ്യത്തിനും ലോകവ്യാപകമായും ഈ മരുന്ന് വന്‍ തോതില്‍ ഉല്പാദിപ്പിക്കാനും വിതരണം ചെയ്യാനും സാധിക്കൂവെന്നും ഗവേഷണ കേന്ദ്രം വ്യക്തമാക്കി.
എല്ലാ ലോക നേതാക്കളും ഈ മരുന്നിനെ കുറിച്ച് പഠിക്കണം. കോവിഡ് 19നു ആയുര്‍വേദ മരുന്ന് എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കാനും വിശദീകരിച്ച് നല്‍കാനും പരബ്രഹ്മ ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ തയ്യാറാണ് എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ മരുന്ന് കണ്ടുപിടിച്ചു. ഇനി ഇന്ത്യയിലും ലോകത്തും കോവിഡ് മൂലം മനുഷ്യര്‍ മരിച്ചു വീണാല്‍ ഉത്തരവാദി നിങ്ങള്‍ മാത്രമായിരിക്കുമെന്നും പരബ്രഹ്മ ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ അറിയിച്ചു.
Discussion about this post