ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 62000ത്തിലധികം പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 62538 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2027075 ആയി ഉയര്‍ന്നു.
വൈറസ് ബാധമൂലം രാജ്യത്ത് ഇതുവരെ 41585 പേരാണ് മരിച്ചത്. ഇതുവരെ 1378106 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 607384 ആക്ടീവ് കേസുകളാണ് ഉള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11514 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 479779 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 316 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 16792 ആയി ഉയര്‍ന്നു. ഇതുവരെ 316375 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 146305 ആക്ടീവ് കേസുകളാണ് ഉള്ളത്.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6805 പേര്‍ക്കാണ്. ഇതില്‍ 2544 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 158254 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2897 ആയി ഉയര്‍ന്നു. നിലവില്‍ 75068 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം തമിഴ്നാട്ടില്‍ പുതുതായി 5684 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 279144 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 110 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4571 ആയി ഉയര്‍ന്നു.
India's #COVID19 case tally crosses 20-lakh mark with highest single-day spike of 62,538 cases
The COVID19 tally rises to 20,27,075 including 6,07,384 active cases, 13,78,106 cured/discharged/migrated & 41,585 deaths: Ministry of Health pic.twitter.com/AaPCaQW27M
— ANI (@ANI) August 7, 2020
Discussion about this post