കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 6000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 93 മരണം

ബംഗളൂരൂ: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6805 പേര്‍ക്കാണ്. ഇതില്‍ 2544 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 158254 ആയി ഉയര്‍ന്നു.

വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2897 ആയി ഉയര്‍ന്നു. നിലവില്‍ 75068 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം തമിഴ്‌നാട്ടില്‍ പുതുതായി 5684 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 279144 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 110 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4571 ആയി ഉയര്‍ന്നു.

Exit mobile version