മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11514 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 479779 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 316 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 16792 ആയി ഉയര്‍ന്നു. ഇതുവരെ 316375 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 146305 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം ബംഗാളില്‍ പുതുതായി 2954 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 86754 ആയി ഉയര്‍ന്നു. 56 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 1902 ആയി ഉയര്‍ന്നു.
11,514 #COVID19 cases & 316 deaths reported in Maharashtra today. Total number of cases in the state is now at 4,79,779, including 1,46,305 active cases, 3,16,375 recovered & 16,792 deaths: State Health Department pic.twitter.com/UNPYwHDZgQ
— ANI (@ANI) August 6, 2020
Discussion about this post